കാലി സഞ്ചിയുമായി സപ്ലൈകോയ്ക്ക് മുന്നില്‍ മഹിളാ കോണ്‍ഗ്രസിന്റെ സായാഹ്ന ധര്‍ണ നടത്തി

മാന്നാര്‍: വിലക്കയത്തിലും വില കയറ്റത്തിലും സപ്ലൈകോ, മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ ലഭ്യമാവാത്തതിലും പ്രതിഷേധിച്ച് കാലി സഞ്ചിയുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാന്നാര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ മാന്നാര്‍ ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.ഇതൊരു തുടക്കം മാത്രമാണെന്നും തെരുവിലിറങ്ങി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയന്‍ പറഞ്ഞു.ബ്ലോക്ക് പ്രസിഡണ്ട് രാധാമണി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ … Read more

പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് ഉണ്ടോ എന്നറിയിക്കാന്‍ നിര്‍ദ്ദേശം; മൂന്ന് ദിവസത്തെ സമയം നല്‍കി ഹൈക്കോടതി

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയില്‍. ലൈസന്‍സോടെയാണോ പാര്‍ക്കിന്റെ പ്രവര്‍ത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാന്‍ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസന്‍സോടെയുമാണോ പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ പിവീആര്‍ നാച്വറോ പാര്‍ക്ക് പഠനം നടത്താതെ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത … Read more

പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണം; സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടില്‍ പൊലീസ്

കോട്ടയം: പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണത്തില്‍ സിപിഎം കൗണ്‍സിലര്‍ക്കെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടില്‍ പൊലീസ്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രം ആവശ്യമെങ്കില്‍ കേസ് എടുക്കുമെന്നാണ് പൊലീസ് നിലപാട്. അതേസമയം വിഷയം മാണി ഗ്രൂപ്പ് വഷളാക്കിയതില്‍ സിപിഎം നേതൃത്വം കടുത്ത അതൃപ്തിയിലാണ്.ക്ഷമ വേണം സമയമെടുക്കുമെന്നാണ് സിപിഎം കൗണ്‍സിലര്‍ക്കെതിരെ പരാതി നല്‍കിയ മാണി ഗ്രൂപ്പ് കൗണ്‍സിലറോട് ഇതാണ് പാലാ പൊലീസ് പറയുന്നത്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരങ്കുഴിയുടെ എയര്‍പോഡ് മോഷണം പോയത് … Read more

തണ്ണീര്‍ കൊമ്പന്‍ ‘കന്നട മണ്ണില്‍’, പൂര്‍ണ ആരോഗ്യവാന്‍, നിര്‍ണായക പരിശോധനകള്‍ക്കുശേഷം ഇന്ന് തന്നെ തുറന്നുവിട്ടേക്കും

കല്‍പ്പറ്റ: പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ തണ്ണീര്‍ കൊമ്പന്‍ കര്‍ണാടകയിലെത്തി. വയനാട് അതിര്‍ത്തി കഴിഞ്ഞ് കര്‍ണാടക വനംവകുപ്പിന്റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീര്‍ കൊമ്പനെ മാറ്റിയിരിക്കുന്നത്. ആന പൂര്‍ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പന്‍ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിട്ടേക്കും. ബന്ദിപ്പൂരില്‍ എത്തിച്ചശേഷം ഇന്നലെ … Read more

‘ബംഗാളില്‍ ഭാരത് ജോഡോ ന്യായ് യാത്ര എന്തിന് വന്നു? യാത്ര വന്നത് അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല’ : മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രശ്ന പരിഹാര ശ്രമങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭാരത് ജോഡോ ന്യായ് യാത്രക്ക് എതിരെയാണ് വിമര്‍ശനം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ബംഗാളില്‍ യാത്ര എന്തിന് വന്നു എന്ന് മമത ചോദിച്ചു. യാത്ര വരുന്നത് തന്നെ അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് പോലും ലഭിക്കുമോ എന്ന് സംശയമെന്ന് മമത.രാഹുല്‍ ദേശാടന പക്ഷികള്‍ എന്നും പരിഹാസം.കോണ്‍ഗ്രസ്സിന് ധൈര്യമുണ്ടെങ്കില്‍ വാരണാസിയില്‍ ബിജെപിയെ തോല്‍പ്പിക്കണമെന്നും … Read more

282 വര്‍ഷം പഴക്കമുള്ള നാരങ്ങ ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയ തുക കേട്ടാല്‍ നിങ്ങള്‍ അന്തംവിടും

പഴക്കം ചെല്ലുന്ന സാധനങ്ങള്‍ ആക്രിക്ക് കൊടുക്കുകയാണ് നമ്മുടെ പതിവ് ശീലം. ഇല്ലെങ്കില്‍ അവ വീട്ടിന്റെ ഒരു മൂലയില്‍ പൊടിപിടിച്ച് ആകെ അലങ്കോലമായി കിടക്കും. ഇതൊഴിവാക്കാന്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് ആവശ്യം കഴിഞ്ഞയുടനെ അവ നശിപ്പിക്കുകയോ അല്ലെങ്കില്‍ ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കുകയോ ആണ്. എന്നാല്‍, ലോകത്തെ എല്ലാ സമൂഹങ്ങളും അങ്ങനെയല്ലേ. പ്രത്യേകിച്ച് യൂറോപ്യന്‍ അമേരിക്കന്‍ സമൂഹങ്ങളില്‍ ‘പഴയതിന് തിളക്കം കൂടും’. അവര്‍ പഴമയ്ക്കാണ് പുതിമയെക്കാളും വില കല്‍പ്പിക്കുന്നത്. എന്നാല്‍ ഇത്തരം പഴമയേറിയ സാധനങ്ങള്‍ അങ്ങനെ പെട്ടെന്നൊന്നും കിട്ടുകയില്ല. … Read more

കാമുകനൊപ്പം ബീച്ച് ക്ലബ്ബില്‍ പോയി, അവിടെക്കണ്ടയാളെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി

പരസ്പരം കൂടുതല്‍ മനസിലാക്കാനും, അടുത്തിരിക്കാനും ഒക്കെ വേണ്ടിയാണ് കാമുകീ കാമുകന്മാര്‍ യാത്ര പോകുന്നത്. എന്നാല്‍, കാമുകനൊപ്പം വെക്കേഷന്‍ ആഘോഷിക്കുന്നതിനിടെ പരിചയപ്പെട്ട ആളെ പ്രേമിച്ച് കല്ല്യാണം കഴിച്ച ആളാണ് 28 -കാരിയായ കാര. കാര തന്റെ കാമുകനും അവന്റെ സുഹൃത്തിനും സഹോദരിക്കും ഒപ്പം യുഎസിലെ ഫ്‌ലോറിഡയിലെ സ്പിന്നേക്കേഴ്സ് ബീച്ച് ക്ലബ്ബില്‍ എത്തിയതാണ്. അവിടെ വച്ചാണ് ഈ വ്യത്യസ്തമായ പ്രണയകഥ ആരംഭിക്കുന്നത്. ആ സമയത്താണ് ജെയിംസ് അയാളുടെ സുഹൃത്തുക്കള്‍ക്കും സഹോദരന്മാര്‍ക്കും ഒപ്പം അവിടെ എത്തിയത്. ഭക്ഷണം കഴിക്കാന്‍ പറ്റിയ നല്ല … Read more

മദ്യപിച്ച് ബസില്‍ കയറി, കണ്ടക്ടറെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ച് യുവതി

ബസില്‍ വഴക്കും കയ്യാങ്കളിയും നടക്കുന്ന അനേകം വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. അതില്‍ പലതും കൈവിട്ടുപോയ അവസ്ഥയില്‍ വരെ എത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്നാല്‍, അതിക്രമം നടക്കുന്നത് ബസ് കണ്ടക്ടര്‍മാര്‍ക്ക് നേരെയാണ്.ഹൈദ്രബാദിലാണ് സംഭവം. ഒരു യുവതി TSRTC കണ്ടക്ടര്‍മാരെ ചീത്ത വിളിക്കുകയും അതില്‍ ഒരു കണ്ടക്ടറെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. യുവതി മദ്യപിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. സംഭവത്തെ ടിഎസ്ആര്‍ടിസി എംഡി വിസി സജ്ജനാര്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. ഹയാത്ത് നഗറിലെ ഡിപ്പോ-1 പരിധിയിലാണ് … Read more

‘പുരുഷന്മാരെ തൃപ്തിപ്പെടുത്താന്‍ പുരികം ത്രെഡ്ഡ് ചെയ്യില്ല, മുഖത്തെ രോമം കളയില്ല, വേണമെങ്കില്‍ സ്‌നേഹിച്ചാല്‍ മതി…’

മുഖത്ത് രോമങ്ങളുള്ള സ്ത്രീകളെ ആളുകള്‍ക്ക് സ്വതവേ അത്ര പിടിയില്ല. അതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നവരും ഉണ്ട്. പലപ്പോഴും സമൂഹത്തിന്റെ, പ്രത്യേകിച്ച് പുരുഷന്മാരുടെ സങ്കല്പത്തിന് അനുസരിച്ച് തങ്ങളുടെ രൂപത്തില്‍ മാറ്റം വരുത്താന്‍ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്. എന്നാല്‍, 31 -കാരിയായ ഈ ഡാനിഷ് യുവതിയെ അതിനൊന്നും കിട്ടില്ല. കോപ്പന്‍ഹേഗനില്‍ നിന്നുള്ള എല്‍ഡിന ജഗന്‍ജാക്കിന് തന്നെ പ്രേമിക്കാനോ അല്ലെങ്കില്‍ വിവാഹം കഴിക്കാനോ വരുന്ന യുവാക്കളോട് ഒറ്റക്കാര്യം മാത്രമേ പറയാനുള്ളൂ, മുഖത്ത് കൂട്ടുപുരികമുണ്ട്, മീശപോലെ രോമങ്ങളുണ്ട്. ഇതൊക്കെ അംഗീകരിക്കാനാവുമെങ്കില്‍ മാത്രം സ്‌നേഹിക്കാം. അല്ലാതെ അതൊക്കെ … Read more

കൊമ്പന് മയക്കുവെടി; മാനന്തവാടിയില്‍ ഭീതി പരത്തിയ ആനയെ മയക്കുവെടിവച്ചു

മാനന്തവാടി: വയനാടിനെ വിറപ്പിച്ച മാനന്തവാടിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ ആദ്യ ഡോസ് മയക്കുവെടിവെച്ചു. വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള തണ്ണീര്‍ എന്നു പേരുള്ള കൊമ്പന്റെ പിന്‍ഭാഗത്ത് ഇടതുവശത്തായാണ് വെടിയേറ്റത്. ആന ഇപ്പോഴും വാഴത്തോടത്തില്‍ തുടരുകയാണ്. വാഹനത്തില്‍ കയറ്റാന്‍ വാഴത്തോട്ടത്തില്‍നിന്ന് പുറത്തേക്ക് നൂറു മീറ്റര്‍ ദൂരം നടത്തേണ്ടിവരും. ആനയെ വാഴത്തോട്ടത്തില്‍നിന്ന് പുറത്തേയ്ക്ക് എത്തിക്കാന്‍ ശ്രമം നടത്തിവരികയാണ്.രണ്ടാം തവണവെച്ച മയക്കുവെടിയാണ് കാട്ടാനയ്ക്ക് ഏറ്റത്. വെടിയേറ്റ കൊമ്പന്‍ ശാന്തനാണ്. ആനയെ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 15-ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി … Read more