ബള്‍ഗാരി ബി സീറോ 1 കഡ ബ്രേസലെറ്റ് അവതരിപ്പിച്ചു


കൊച്ചി കാലാതീതമായ ഡിസൈനുകള്‍ക്ക് പ്രശസ്തരായ പ്രമുഖ റോമന്‍ ആഭരണ നിര്‍മ്മാതാക്കളായ ബള്‍ഗാരി ഇന്ത്യയ്ക്ക് മാത്രമായി നിര്‍മ്മിച്ച ലിമിറ്റഡ് എഡീഷന്‍ പീസായ ബള്‍ഗാരി ബി. സീറോ 1 കഡ ബ്രേസ് ലെറ്റുകള്‍ അവതരിപ്പിച്ചു. സ്വര്‍ണത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത് .
കാല്‍പ്പനികമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പിരിഞ്ഞ രൂപകല്‍പ്പനിയിലൂടെ ചലനം വൃത്തകൃതി , പ്രകാശം എന്നിവയുടെ ഒരു സങ്കലനം ആണ് അവതരിപ്പിക്കുന്നത്. പരമ്പരാഗതമായ ബി. സീറ 1 ഡിെൈസനേക്കള്‍ കൂടുതല്‍ വലുപ്പമുള്ളതാണ് ഇവ. പുരുഷന്മാര്‍ക്ക് ഇത് വാച്ചുകളുമായോ മറ്റ് ബ്രേസ് ലെറ്റുകളുമായ സംയോജിപ്പിക്കാനോ ഒരു വേറിട്ടു നില്‍ക്കുന്ന സ്റ്റേറ്റ്മെന്റ് പീസായി ധരിക്കുകയും ചെയ്യാം കാഷ്വല്‍ , ഫോര്‍മല്‍, വസ്ത്രങ്ങള്‍ , പരമ്പരാഗത ഘടകങ്ങള്‍ എന്നിവയുമായി ജോടിയാക്കാനും കഴിയും.ബി. സീറോ 1 കഡ ബ്രേസ് ലെറ്റുകള്‍ ധീരതയുടേയും വ്യക്തിത്വത്തിന്റെയും പ്രതീകമാണെന്നും പാരമ്പര്യത്തി്ന്റെയും ആധൂനികതയുടേയും സമന്വയമാണെന്ന് ബാരന്‍ഡിന്റെ സുഹൃത്തായ ആയുഷ്മാന്‍ ഖുറാന പറഞ്ഞു. ബ്രാന്‍ഡിന്റെ ഇന്ത്യന്‍ സുഹൃത്തായി ആയുഷ്മാന്‍ ഖുറാനെ തങ്ങള്‍ക്കൊപ്പമുണ്ടെന്നത് അഭിമാനമാണെന്ന് ബള്‍ഗാരി സിഇഒ ഴാങ് ക്രിസ്റ്റോഫ് ബേബിന്‍ പറഞ്ഞു.
Leave a Comment