പ്രധാനമന്ത്രി രാമ ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനെതിരെ എം.എല്‍.പി.ഐ (റെഡ് ഫ്‌ലാഗ് ) പ്രതിഷേധ ധര്‍ണ്ണ നടത്തി


ചേര്‍ത്തല: മതനിരപേക്ഷ റിപ്പബ്ലിക്കിനെ സംരക്ഷിക്കുക, ഇന്ത്യയെ ഹിന്ദുമത രാഷ്ട്രമാക്കാന്‍ അനുവദിക്കില്ല എന്നീ മുദ്രാവാക്കങ്ങളുയര്‍ത്തി എം.എല്‍.പി.ഐ(റെഡ് ഫ്‌ലാഗ് )ചേര്‍ത്തലയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. ഇന്നലെ രാവിലെ 11 ന് ചേര്‍ത്തല നഗരസഭയുടെ മുന്‍പിലുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ്ണ നടത്തിയത്.

അയോദ്ധ്യയിലെ രാമ ക്ഷേത്ര ചടങ്ങുകളില്‍ പ്രധാമന്ത്രി പങ്കെടുക്കുന്നത് ആ പദവിയുടെ മതനിരപേക്ഷ നിലപാടിന് ഭംഗമുണ്ടാക്കുമെന്നും പ്രധാനമന്ത്രി ഒരു മതത്തിന്റെ വക്താവായി മാറുന്നതിലൂടെ മറ്റ് മതവിഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവും വൈരുദ്ധ്യവുമുണ്ടാക്കുമെന്നും അത് ഭാവിയില്‍ ഇന്ത്യയില്‍ വലിയ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കാരണമാകുമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാസെക്രട്ടറി കെ.വി. ഉദയഭാനു പറഞ്ഞു.

ശ്രീരാമനേയും വിശ്വാസത്തെയും ബി. ജെ. പി. വരാന്‍ പോകുന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വില്പനചരക്കാക്കാനുള്ള ധൃതിയിലാണ് പണിപൂര്‍ത്തിയാകാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതെന്നും അതുകൊണ്ട് മതനിരപേക്ഷ കക്ഷികളും ജനാധിപത്യവാദികളും ഇതിനെതിരെ ഐക്യപ്പെടമെന്നും ഉല്‍ഘാടകന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന കമ്മറ്റിയംഗം സലിം ബാബു അദ്ധ്യക്ഷത വഹിച്ചു. രാജിമോള്‍ (സംസ്ഥാന കമ്മറ്റിയംഗം)
എം എല്‍ ശശി, വി.എന്‍. ഷണ്‍മുഖന്‍, എസ്. സുരേന്ദ്രന്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.
Leave a Comment