പെന്‍ഷന്‍ മുടങ്ങിയിട്ട് 5 മാസം; ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ നിലയില്‍


കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടില്‍ ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചന്‍ നേരത്തെ പഞ്ചായത്ത് ഓഫീസില്‍ കത്തു നല്‍കിയിരുന്നു. കിടപ്പു രോഗിയായ മകള്‍ക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയിരുന്നു.

The post പെന്‍ഷന്‍ മുടങ്ങിയിട്ട് 5 മാസം; ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ നിലയില്‍ appeared first on Keralabhooshanam Daily.


Leave a Comment