പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; സ്ത്രീയ്ക്ക് 10 വര്‍ഷം കഠിനതടവ്


ന്യൂഡല്‍ഹി: നാലുവയസ്സുകാരിക്കുനേരെ ലൈംഗികതിക്രമം നടത്തിയ സംഭവത്തില്‍ സ്ത്രീയ്ക്ക് 10 വര്‍ഷം തടവ്ശിക്ഷ. ഡല്‍ഹി കോടതിയാണ് പ്രതിയായ ഷഹ്സിയ എന്ന സ്ത്രീയെ 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 16000 രൂപ പിഴയും അടയ്ക്കണം. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം.
കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലടക്കം പ്രതി ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയ്ക്കും രക്ഷിതാക്കള്‍ക്കും ഇത് വലിയ മാനസിക ആഘാതം ഉണ്ടാക്കിയെന്നും അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജ് കുമാര്‍ രജത് നിരീക്ഷിച്ചു. പോക്സോ നിയമത്തിലെ ആറ്, ഐപിസിയിലെ 354 വകുപ്പുകള്‍ പ്രകാരമാണ് സ്ത്രീക്കെതിരെ കേസെടുത്തിരുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, മധ്യപ്രദേശിലെ ഇന്ദോറില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 24-കാരിയെ പോക്സോ കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ ആണ്‍കുട്ടിയ്ക്ക് 15ഉം പ്രതിയായ സ്ത്രീയ്ക്ക് 19-ഉം വയസ്സായിരുന്നു പ്രായം.

The post പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; സ്ത്രീയ്ക്ക് 10 വര്‍ഷം കഠിനതടവ് appeared first on Keralabhooshanam Daily.


Leave a Comment