കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ ഒരുകോടിയിലധികം രൂപയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി


കൊച്ചി: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേട് കേസില്‍ മുന്‍ പ്രസിഡന്റും സി.പി.ഐ. മുന്‍ നേതാവുമായ എന്‍. ഭാസുരാംഗന്റെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി. ഒരു കോടി രൂപയുടെ ആസ്തിവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. സ്വര്‍ണവും കാറുമുള്‍പ്പെടെയുളള സ്വത്തുവകകള്‍ അധികൃതര്‍ കണ്ടുകെട്ടിയതായണ് വിവരം.
സഹകരണ ബാങ്കിന്റെ സാമ്പത്തികപ്രതിസന്ധിക്കു മുഖ്യ കാരണക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഭാസുരാംഗനേയും മകന്‍ അഖില്‍ജിത്തിനേയും നേരത്തെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 59 ദിവസമായി ഇരുവരും റിമാന്‍ഡിലാണ്. പ്രസിഡന്റായിരുന്ന കാലയളവില്‍ കുടുംബാംഗങ്ങളുടെ പേരിലും സ്വന്തം നിലയിലും വായ്പയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായെന്നാണ് സഹകരണ വകുപ്പ് 2021-ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരില്‍നിന്ന് ബാങ്കിനു നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കണമെന്നും സഹകരണ വകുപ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഭാസുരാം?ഗനെ ഒന്നാംപ്രതിയാക്കി ഇ.ഡി. കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാര്യ ജയകുമാരി, മകന്‍ ജെ.ബി. അഖില്‍ജിത്ത്, അടുത്ത മൂന്ന് ബന്ധുക്കള്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. രേഖകളില്‍ കൃത്രിമം നടത്തി 3.22 കോടി തട്ടിയെടുത്തെന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Leave a Comment