ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 8 പുറത്തിറങ്ങി | Keralabhooshanam Daily


കൊച്ചി: മൊബൈല്‍ ഫോണ്‍ രംഗത്തെ മുന്‍ നിര ബ്രാന്‍ഡായ ഇന്‍ഫിനിക്സ് സ്മാര്‍ട്ട് സീരിസിന്റെ പുതിയ സ്മാര്‍ട്ട് 8 പുറത്തിറങ്ങി. 50 ഡ്യുവല്‍ എഐ ക്യാമറ, 90 ഹെര്‍ട്സ് പഞ്ച് ഹോള്‍ ഡിസ്പ്ലേ, ഫ്ലാഷോടു കൂടിയ 8 എം പി സെല്‍ഫി ക്യാമറ, സൈഡ് മൗണ്ടെഡ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയവ ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 8ന്റെ പ്രത്യേകതകളാണ്. ഡയനാമിക് എക്സ് പാന്‍ഡബിള്‍ നോച്ച് ഫീച്ചറുള്ള റിംഗ്, 500 നിട്സ് പീക് ബ്രൈറ്റ്നെസ്സ് തുടങ്ങിയവ ഫോണിനെ വേറിട്ടുനിര്‍ത്തുന്നു. 4 ജിബി+ 4ജിബി വെര്‍ച്വല്‍ റാം, 64 ജിബി റോം എന്നിവ ഫോണിന് സമാനതകളില്ലാത്ത പ്രകടന വേഗത നല്‍കുന്നു. ഒപ്റ്റിമൈസ് ചെയ്ത പ്രകടനവും ബാറ്ററി ലൈഫും സുഗമമായ ഉപയോകൃത് ഇന്റര്‍ഫേസ് ഉറപ്പു നല്‍കുന്നു. ദിവസം മുഴുവന്‍ ചാര്‍ജ് നില നില്‍ക്കാനായി 5000 എം എ എച്ച് ബാറ്ററിയും ഉള്‍ക്കൊള്ളിചാണ് ഇന്‍ഫിനിക്സ് സ്മാര്‍ട് 8 പുറത്തിറങ്ങിയത്. 7299 രൂപയാണ് വില.
Leave a Comment