അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് എല്‍ കെ അദ്വാനി എത്തിയില്ല; കാരണം അതിശൈത്യമെന്ന് റിപ്പോര്‍ട്ട്


അയോധ്യ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ബിജെപി മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനി പങ്കെടുക്കുന്നില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താത്തതെന്നാണ് വിവരം. ചടങ്ങിലേക്ക് അദ്വാനി എത്തുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങളാല്‍ ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിരുന്നു. അയോധ്യയിലേക്ക് രഥയാത്ര നടത്താന്‍ മുന്നില്‍ നിന്ന നേതാക്കളോട് ചടങ്ങിന് വരരുതെന്ന് പറഞ്ഞത് ഏറെ വിവാദമായി മാറി. തുടര്‍ന്ന് ഇരുനേതാക്കളെയും വീട്ടിലെത്തി ക്ഷണിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ അറിയിച്ചരുന്നു.
ചടങ്ങില്‍ പങ്കെടുക്കാമെന്ന് അദ്വാനി ഉറപ്പ് നല്‍കിയതായും വിഎച്ച്പി അറിയിച്ചു. അദ്വാനിയും മുരളീമനോ?ഹര്‍ ജോഷിയും പ്രായാധിക്യത്താലുള്ള ആരോ?ഗ്യപ്രശ്‌നങ്ങള്‍ കാരണം ചടങ്ങിന് വരേണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് ആവശ്യപ്പെട്ടിരുന്നു. ചടങ്ങില്‍ ഇരുവരും പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീരാമജന്മഭൂമി മൂവ്‌മെന്റിന് വിഎച്ച്പിക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളാണ് ഇരുവരും. ബാബരി മസ്ജിദ് ധ്വംസനക്കേസില്‍ ഇരുവരെയും സിബിഐ സ്‌പെഷ്യല്‍ കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. 96 വയസായ അദ്വാനി ഇപ്പോള്‍ വിശ്രമത്തിലാണ്. 90 പിന്നിട്ട എംഎം ജോഷിയും ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലില്ല.




Leave a Comment