ലോക്സഭയില്‍ ഒരക്ഷരം മിണ്ടാതെ ഒമ്പത് എം.പി.മാര്‍; ഒമ്പതില്‍ ആറും ബി.ജെ.പി അംഗങ്ങള്‍


ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിയുമ്പോള്‍ സഭയ്ക്കകത്ത് ഒരക്ഷരം മിണ്ടാതെ ഒമ്പത് എം.പി.മാര്‍. ചലച്ചിത്രതാരങ്ങളായ സണ്ണി ഡിയോളും ശത്രുഘന്‍ സിന്‍ഹയും ഇവരില്‍പ്പെടും. ചര്‍ച്ചയില്‍ കൂടുതല്‍ പങ്കെടുത്ത ആദ്യ അഞ്ചംഗങ്ങളില്‍ ഒരാള്‍ കൊല്ലം എം.പി.യും ആര്‍.എസ്.പി. നേതാവുമായ എന്‍.കെ. പ്രേമചന്ദ്രനാണ്.
മിണ്ടാത്ത ഒമ്പതുപേരില്‍ സണ്ണി ഡിയോള്‍ ഉള്‍പ്പടെ ആറുപേരും ബി.ജെ.പി. അംഗങ്ങളാണ്. ശത്രുഘന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും. ഒരാള്‍ എസ്.പി. അംഗം. രമേശ് ചന്ദപ്പ ജിഗാജിനഗി, ബി.എന്‍. ബച്ചെഗൗഡ, അനന്ത്കുമാര്‍ ഹെഗ്‌ഡെ, വി. ശ്രീനിവാസപ്രസാദ് (നാലുപേരും കര്‍ണാടകം), പ്രധാന്‍ ബറുവ (അസം) ദിവ്യേന്ദു അധികാരി, അതുല്‍കുമാര്‍ സിങ് എന്നിവരാണ് മറ്റുള്ളവര്‍.
അഞ്ചുവര്‍ഷവും മുഴുവന്‍ സമ്മേളനങ്ങളിലും ഹാജരായത് ബി.ജെ.പി.യുടെ രണ്ട് പുതുമുഖ എം.പി.മാര്‍മാത്രം. ഛത്തീസ്ഗഢില്‍നിന്നുള്ള മോഹന്‍ മാണ്ഡവിയും രാജസ്ഥാനിലെ ഭഗീരഥ് ചൗധരിയും. ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ലോക്‌സഭാംഗം യു.പി.യില്‍നിന്നുള്ള ബി.ജെ.പി.യംഗം പുഷ്പേന്ദ്രസിങ് ചന്ദേല്‍ ആണ്. രണ്ടാമത് അന്തമാനിലെ കോണ്‍ഗ്രസ് അംഗം കുല്‍ദീപ് റായ് ശര്‍മ. ബി.എസ്.പി. അംഗം മലൂക്ക് നാഗര്‍, ഡി.എം.കെ. അംഗം ഡി.എന്‍.വി. സെന്തില്‍കുമാര്‍, ആര്‍.എസ്.പി. അംഗം എന്‍.കെ. പ്രേമചന്ദ്രന്‍, എന്‍.സി.പി. അംഗം സുപ്രിയ സുലെ എന്നിവരാണ് മറ്റുള്ളവര്‍.

The post ലോക്സഭയില്‍ ഒരക്ഷരം മിണ്ടാതെ ഒമ്പത് എം.പി.മാര്‍; ഒമ്പതില്‍ ആറും ബി.ജെ.പി അംഗങ്ങള്‍ appeared first on Keralabhooshanam Daily.


Leave a Comment